ഇടുക്കി:കയർ വികസന വകുപ്പും എം.ജി എൻ.ആർ.ഇ.ജി എസ് മായി ചേർന്നുകൊണ്ട് എല്ലാ ജില്ലകളിലും കയർ ഭൂവസ്ത്ര സെമിനാറുകൾ സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകളുടെ കൃഷി, മണ്ണ് ജല സംരക്ഷണം, റോഡ് നിർമ്മാണ പദ്ധതികൾ എന്നിവയിൽ കയർഭൂവസ്ത്രം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിച്ചുവരുന്നു ഈസാമ്പത്തികവർഷം ജില്ലയിൽ മൂന്ന് കോടി യുടെ കയർ ഭൂവസ്ത്രം വിതാനിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുളളത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ കയർ ഭൂവസ്ത്ര സെമിനാർ ചൊവ്വാഴ്ച്ച ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്നു. ഗ്രാമവികസന കമ്മീഷണറും കയർ വികസന ഡയറക്ടറുമായ വി. ആർ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെ്യും