തൊടുപുഴ: വ്യാജ ജി.എസ്.ടി ബിൽ നിർമിച്ച് 5.5 കോടി രൂപയുടെ നികുതി വെട്ടിച്ച സംഭവത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ. ചാർട്ടേഡ് അക്കൗണ്ടന്റ് പെരുമ്പാവൂർ ചിറക്കക്കുടി റെനീഷാണ് അറസ്റ്റിലായത്. ജി.എസ്.ടി വകുപ്പിന്റെ ഇടുക്കി വിഭാഗം നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. 30 കോടി രൂപയുടെ പ്ലൈവുഡ് സാധനങ്ങൾ വാങ്ങിയ ബില്ലിൽ കൃത്രിമം നടത്തിയാണ് ജി.എസ്.ടി വെട്ടിച്ചത്. നാല് സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ജി.എസ്.ടി അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. ജി.എസ്.ടി വകുപ്പിന്റെ ഇടുക്കി ഇന്റലിജൻസ് ആഫീസർ സെയ്‌നിമോർ ജോസഫാണ് റെയ്ഡിന് നേതൃത്വം നൽകിയത്.