തൊടുപുഴ: കേരള ഗെസറ്റഡ് ഓഫീസേഴ്‌സ് അസോസയേഷൻ ജില്ലാ സംഘടനാ ക്യാമ്പ് മുട്ടം റൈഫിൽ ക്ലബ്ബിൽ നടന്നു. സി. ഐ. ടി. യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ .ജയചന്ദ്രൻ എക്‌സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി കെ .പ്രവീൺ സംഘടനയുടെ വിവിധ തലങ്ങളുടെ പ്രവർത്തന രീതിയും പരിമിതികളും വിശകലനം നടത്തി റപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വട്ടവട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ നന്ദകുമാറിനെയും, കേരളബഡ്ജറ്റിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ കവർ പേജ് ചിത്രം വരച്ച ശ്രീനന്ദനയെയും ക്യാമ്പിൽ ഉപഹാരം നൽകി ആദരിച്ചു