ഇടുക്കി: തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തെ യും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ഡീൻ കുര്യാക്കോസ് എം. പി നിവേദനം നൽകി.കേരളം രാജ്യത്ത് തേയില ഉത്പ്പാദനത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുണ്ട്. ഏകദേശം 45000 തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ടുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ പാക്കേജ് ഉപകാരപ്പെടും. ഇടുക്കി ജില്ലയിൽ പീരുമേട്ടിൽ ഇപ്പോഴും പൂട്ടിയ തോട്ടങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല.ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനത്തിനുള്ള കൂലി പോലും ലഭിക്കാതെ പട്ടിണിയിലാണ്. അതിനാൽ നിർബന്ധമായും കേരളത്തെ പാക്കേജിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്.ബഡ്ജറ്റ് പ്രസംഗത്തിൽ ആസ്സാമിലും പശ്ചിമ ബംഗാളിലും മാത്രമായിട്ടായിരുന്നു 1000 കോടി രൂപയുടെ പാക്കേജ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
ചിത്രം
തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ഡീൻ കുര്യാക്കോസ് എം. പി നിവേദനം നൽകുന്നു