dharna
ടാർ മിക്‌സിങ് പ്ലാന്റിനെതിരെ ജനകീയ സംരക്ഷണ സമിതി നടത്തിയ പ്രകടനവും പ്രതിഷേധ ധർണയും സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി:കോരളത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡുകൾ പൊലൂഷൻ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പറഞ്ഞു. മണിയാറൻ കുടിയിൽ നിർമ്മാണത്തിലിരിക്കുന്ന ടാർ മിക്‌സിംങ്ങ് പ്ലാന്റിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തിന് ഇത് തടയാൻ അധികാരമുണ്ടെന്നും പഞ്ചായത്ത് ജനപ്രതിനിധികൾ ഇതിനെതിരെ ഒറ്റകെട്ടായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സമരസമിതി രക്ഷാധികാരിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഏലിയാമ്മ ജോയി അദ്ധ്യക്ഷത വഹിച്ചു. അനിൽ അനയ്ക്കനാട്ട് ആമുഖപ്രസംഗവും പ്രൊഫ. ജോസുകുട്ടി ജെ ഒഴുകയിൽ മുഖ്യ പ്രഭാഷണവും നടത്തി. പി എ ജോണി, സി കെ ജോയി, സി പി സലിം, സുരേഷ് മീനത്തേരിൽ, രാജുസേവ്യർ, മോഹൻതോമസ്, സി വി രവി, തങ്കച്ചൻ ചാത്തം കണ്ടം, വിജയകുമാർ കെഎം, രവി എസ്, ജയചന്ദ്രൻ സി എസ്, സുരേഷ് കുന്നേൽ, രജ്ഞിത്ത് എന്നിവർ സംസാരിച്ചു.