തൊടുപുഴ : നഗരസഭയിലേയും ഇടവെട്ടി ഗ്രാമ പഞ്ചായത്തിലേയും കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാതാർത്ഥ്യമാക്കിയ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിച്ചു. മുൻ വർഷങ്ങളെഅപേക്ഷിച്ച് ഗാർഹിക ഉഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും അപേക്ഷിക്കുന്ന എല്ലാവർക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ച് വരുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടർ അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, തൊടുപുഴ നഗരസഭാ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, പി.പി. അനിൽ കുമാർ,സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിൽകുമാർ.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പികെ ഷീല തുടങ്ങിയവർ പങ്കെടുത്തു.
കിഫ്ബി വഴി സംസ്ഥാന സർക്കാർ ലഭ്യമാക്കിയ 34 കോടി രൂപാ ഉയോഗിച്ചാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. അടുത്ത 30 വർഷത്തെ ആവശ്യകത കൂടി കണക്കിലെടുത്താണ് ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റി ദ്രേശത്ത് മാത്രം 84118 പേർക്ക് യ്രോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭയിലെ ജല ക്ഷമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 2017 ൽ 34 കോടി രൂപ മുടക്ക് കണക്കാക്കി തൊടുപുഴയിൽ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി ആവിഷ്‌കരിച്ചത്.
വെള്ളിയാമറ്റം ശുദ്ധജല

വിതരണ പദ്ധതി

വെള്ളിയാമറ്റം: ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാഥാർത്ഥ്യമാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിച്ചു. ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടർ അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയർ അനിൽകുമാർ സ്വാഗതം പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദു ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി വേളാച്ചേരിൽ എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പികെ ഷീല കൃതജ്ഞത പറഞ്ഞു. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. ഈ പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിയ്ക്കുന്നതിനു വേണ്ടിയാണ് സമഗ്ര ജലവിതരണ പദ്ധതി രൂപകൽപന ചെയ്തത്. ഇതിന് 2013 നവംബറിൽ 20 കോടി രൂപയുടെ ഭരണാനുമതിയും 2014ൽ സാങ്കേതികാനുമതിയും ലഭിച്ചു.