ഇടുക്കി: സിപിഐയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും നഗരസഭാ കൗൺസിലർമാരുടെയും യോഗം ചേർന്നു. പൈനാവ് കെ ടി ജേക്കബ് സ്മാരക ഹാളിൽ ചേർന്ന യോഗം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. കെ .ശിവരാമൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി. യു .ജോയി സ്വാഗതം ആശംസിച്ചു. ഇ എസ് ബിജിമോൾ
എംഎൽഎ,സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്,സംസ്ഥാന കൗൺസിലംഗം
കെ സലിംകുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,സിപിഐ
മണ്ഡലം സെക്രട്ടറി എം കെ പ്രിയൻ തുടങ്ങിയവർ പങ്കെടുത്തു.