ഇടുക്കി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പന്റെ നിര്യാണത്തിൽ ജില്ലാ നേതൃ യോഗം അനുശോചിച്ചു.ജില്ലാ പ്രസിഡന്റ് ടി ജെ പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗം എം .ഡി .അർജുനൻ ഉദ്ഘാടനം ചെയ്തു. എം .ജെ ജോസഫ്, പി എസ് സെബാസ്റ്റ്യൻ, സി ഇ മൈതീൻ, സി തങ്കദുരൈ, പി കെ ഷാജി, ജോജോ ജെയിംസ്, എം എം പീറ്റർ, ജോസ് ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വ്യാപകമായി മൂന്നു ദിവസത്തെ ദുഖാചാരണം നടത്തുന്നതിനാൽ ഫെബ്രുവരി 9 ന് ജില്ലാ കളക്ടറേറ്റിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന പ്രധിഷേധ പ്രകടനം മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.