തൊടുപുഴ : പട്ടികജാതി മോർച്ച ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ബി.ജെ.പി ഓഫീസിൽ ചേർന്നു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് സി.സി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എം മോഹനൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നിയമനങ്ങൾ നടപ്പാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ എ. വേലുസാമി,​ എം.എസ് രാധാകൃഷ്ണൻ,​ അപ്പുക്കുട്ടൻ .കെ.കെ,​ എ.കെ ശാന്ത,​ റ്റി.കെ രാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ സഹജൻ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.കെ രാജേഷ് നന്ദിയും പറഞ്ഞു.