നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്ക് ശക്തി നൽകി മലയോര പ്രദേശത്തെ സംഘടനാ പ്രവർത്തനത്തിന്റെ കരുത്തായി മാറിയ പച്ചടി ശ്രീധരന്റെ 33-ാമത് സ്മരണ ദിനം ഇന്ന് രാവിലെ 9.15 ന് പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെയും മലനാട് യൂണിയന്റെയും ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവയോടെ ആരംഭിക്കും. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ബോർഡ് മെമ്പർമാരായ ഷാജി പുള്ളോലിൽ, കെ.എൻ തങ്കപ്പൻ, ഇൻസ്‌പെക്ടിംഗ് ആഫീസർ അഡ്വ. പി.ആർ. മുരളീധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ,​ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ ശാഖാ നേതാക്കൾ തുടങ്ങിയവർ അനുസ്മരണത്തിൽ പങ്കെടുക്കും .