തൊടുപുഴ: തുടർച്ചയായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ശമ്പള പരിഷ്‌കരണത്തിലൂടെ സർവ്വീസ് വെയിറ്റേജും, സി.സി.എയും, ഓപ്ഷനും നിറുത്തലാക്കുകയും ചെയ്ത് ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ നാളെ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സംസ്ഥാന വ്യാപകമായി പണി മുടക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് ദിപു പി.യു. അറിയിച്ചു. പണിമുടക്കിനോടനുബന്ധിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.