തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്ര യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പറഞ്ഞു. ഐശ്വര്യ യാത്രയുടെ വിപുലമായ പ്രചരണ പരിപാടികൾക്ക് രൂപം കൊടുക്കാൻ ചേർന്ന കോൺഗ്രസ് കരിമണ്ണൂർ ബ്ളോക്ക് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണ്ണൂർ മാസ് ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബ്ളോക്ക് പ്രസിഡന്റ് എം.എം. ദേവസ്യ അടപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ടി.ജി.ജി കൈമൾ, ഇളംദേശം ബ്ളോക്ക് പ്രസിഡന്റ് മാത്യു ജോൺ, ജോൺ നെടിയപാല, അഡ്വ. ആൽബർട്ട് ജോസ്, മനോജ് കോക്കാട്ട്,എം.വി. വിജയനാഥൻ, പി.എസ്. സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി ഒമ്പതിന് മണ്ഡലം കമ്മിറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. എ.എം. ദേവസ്യ (വെള്ളിയാമറ്റം), ജോൺ നെടിയപാല (ഉടുമ്പന്നൂർ), അഡ്വ. ആൽബർട്ട് ജോസ് (കരിമണ്ണൂർ), കെ.പി. വർഗീസ് (മുള്ളരിങ്ങാട്), ടി.ജെ. പീറ്റർ (വണ്ണപ്പുറം), ജിജി അപ്രേം (കോടിക്കുളം), പി.എസ്. സിദ്ധാർത്ഥൻ (ആലക്കോട്) എന്നിവർക്ക് മണ്ഡലം കമ്മിറ്റികളുടെ ചുമതല നൽകി.