മുട്ടം: വിദ്യാഭ്യാസവും തൊഴിലുമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണമെന്നും എങ്കിൽ അഴിമതി ഉണ്ടാകില്ലെന്നും കേരള കോൺഗ്രസ് (ജോസഫ്) സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപ്പു ജോൺ ജോസഫ് പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കും ഗാന്ധിയൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എം. അൻവറിനും സി.എ പാസായ അൻസാ പോളിനും നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അപ്പു. മണ്ഡലം പ്രസിഡന്റ് സന്തു ടോമി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് പ്രൊ: എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: ജോസി ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി സുനിത, തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗ്ളോറി പൗലോസ്, കെ.ടി. അഗസ്റ്റ്യൻ, ബൈജു വറവുങ്കൽ, , സി.എച്ച്. ഇബ്രാഹിംകുട്ടി, ജോസഫ് തൊട്ടിത്താഴം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ, യൂത്ത് ഫ്രണ്ട് നേതാക്കളായ രഞ്ജിത്ത് മണപ്പുറത്ത്, ജോബി തീ കുഴിവേലിൽ, സി.ആർ. സജീവൻ, സിബി ജോസ്, വിഷ്ണു സജി, ജെറിൻ, ഷൈൻ, റോണി, റോയി എന്നിവർ സംസാരിച്ചു.