തൊടുപുഴ: മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായ ക്യാംപ്‌കോ ജില്ലയിൽ പുറപ്പുഴ, മച്ചിപ്ലാവ്, മരിയാപുരം തുടങ്ങിയ ബ്രാഞ്ചുകളിൽ ക്യാംപ്‌കോ അംഗങ്ങളായ കർഷകരിൽ നിന്ന് നേരിട്ട് കുരുമുളക് സംഭരണം ആരംഭിച്ചു. നിലവിൽ അംഗങ്ങളല്ലാത്ത കർഷകർക്ക് പുതിയ അംഗങ്ങളാകാനുള്ള അവസരം ഈ ബ്രാഞ്ചുകളിൽ ലഭ്യമാണ്. തുടക്കത്തിൽ അടയ്ക്ക കൊക്കോ കർഷകരുടെ ഉന്നമനത്തിനായി സംഭരണം ആരംഭിച്ച ക്യാംപ്‌കോയ്ക്ക് നിലവിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം അംഗങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബ്രാഞ്ച് മാനേജർമാരെ ബന്ധപ്പെടാം. തൊടുപുഴ: 6366875095, അടിമാലി: 6366875093, ഇടുക്കി: 6366875094.