നെടുങ്കണ്ടം: യുവജനങ്ങളെ അവഗണിച്ച് മുതിർന്ന
നേതാക്കൾക്ക് മാത്രം പരിഗണന നൽകുന്ന കോൺഗ്രസിന്റെ നിലപാടുകളിൽ പ്രതീക്ഷിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാബിൻ ഷാജി പാർട്ടിയിൽ നിന്ന് രാജി വെച്ച് സി.പി.ഐയിൽ ചേർന്നു. ഇടുക്കിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി
കെ.കെ. ശിവരാമൻ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ്, ഇ.എസ്. ബിജിമോൾ എം.എൽ.എ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയിൽ, എ.ഐ.വൈ.എഫ് ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് സനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.