 
അരിക്കുഴ: ജേസീസിന്റെ നേതൃത്വത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ്, ഒന്നാം വാർഡ് മെമ്പർ ദാമോദരൻ നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകി. ജേസീസ് പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം സർഗാത്മക ജീവിതത്തിന് എന്ന വിഷയത്തിൽ ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ബോബി ആന്റണി സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, ജേസീസ് മുൻ പ്രസിഡന്റ് എം.കെ. പ്രീതിമാൻ, സെക്രട്ടറി രഞ്ജിത് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രതിഭകളെ ആദരിക്കുകയും മെമന്റോയും ക്യാഷ് അവാർഡും നൽകുകയും ചെയ്തു. പരിപാടിക്ക് ജിറ്റോ ജോൺസൺ, ജെറിൻ കുര്യൻ, അജോ ഫ്രാൻസിസ്, അഖിൽ സുഭാഷ്, സുജിത് സണ്ണി എന്നിവർ നേതൃത്വം നൽകി.