തൊടുപുഴ: സംസ്ഥാനത്തെ സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിലും മാവേലി
സ്റ്റോറുകളിലും പീപ്പിൾ ബസാറുകളിലും കഴിഞ്ഞ പത്തും ഇരുപതും വർഷത്തിൽ ഏറെയായി ജോലി ചെയ്യുന്ന ദിവസ വേതനക്കാരും പാക്കിംഗ് തൊഴിലാളികളുമായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴ വഴിത്തല ഭാസ്‌കരൻ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് പി.എൻ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം ജില്ലാ ജനറൽ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. സജി, ചാർളി ജോസഫ്, ബിന്ദു രാജപ്പൻ, രജനി ഷിബു, റെജി ജോസഫ്, റംല അഷറഫ്, ഉഷാകുമാരി, സുനിത തുടങ്ങിയവർ സംസാരിച്ചു.