തൊടുപുഴ: തൊഴിലിനും വികസനത്തിനും മതേതരത്വത്തിനും എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ സമര സംഗമം ഇടവെട്ടിയിൽ ദേശീയ പ്രസിഡന്റ് എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, ട്രഷറർ മുഹമ്മദ് അഷ്റഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന.സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ എസ് സിയാദ് എന്നിവർ സംസാരിച്ചു.