തൊടുപുഴ: സ്വതന്ത്ര കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സമ്മേളനവും പാസ് ബുക്ക് വിതരണവും 11ന് രാവിലെ 11ന് തൊടുപുഴ ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കും. പി.സി. ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ആമ്പൽ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പാസ് ബുക്ക് വിതരണം ജെ.കെ.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോയി വാരികാട്ട് നിർവഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴയിലെ ആദ്യകാല കോൺഗ്രസ്- ട്രേഡ് യൂണിയൻ നേതാവ് ജനാബ് ടി.കെ.അബ്ദുൾ ഖാദറിനെ കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട് പൊന്നാട അണിയിച്ച് ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, മുനിസിപ്പൽ കൗൺസിലർ തൊമ്മൻകുത്ത് ജോയി, ജോജി മറ്റത്തിനാനി, ജോസ് കുഴിമ്യാലിൽ എന്നിവർ സംസാരിക്കും.