തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈദികയോഗം വിശേഷാൽ യോഗം 11ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ യൂണിയൻ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്, വൈദിക യോഗം സംസ്ഥാന ചെയർമാൻ ഇ.കെ. ലാലൻ തന്ത്രി, മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുക്കും. വൈദിക യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൺവീനർ കെ.എൻ. രാമചന്ദ്രൻ ശാന്തി സ്വാഗതം ആശംസിക്കും. വൈദികയോഗത്തിൽ അംഗത്വം എടുത്തിട്ടുള്ള തൊടുപുഴ യൂണിയന്റെ പരിധിയിലുള്ള എല്ലാ വൈദികരും കൃത്യമായി യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അറിയിച്ചു.