ചെറുതോണി :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 13ന് കട്ടപ്പനയിലെത്തുമ്പോൾ സ്വീകരണ പരിപാടിയിൽ വാത്തിക്കുടി മണ്ഡലത്തിൽനിന്നും 750 പേർ പങ്കെടുക്കും. യു ഡിഎഫ് നേതൃ യോഗം ഇടുക്കിനിയോജക മണ്ഡലം ചെയർമാൻ ജോണികുളം പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് മിനി സാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ മുഖ്യപ്രഭാഷണം .നടത്തി ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി .മുൻ എം.എൽ എ മാത്യു സ്റ്റീഫൻ ഡി.സി.സി സെക്രട്ടറിമാരായ കെ.ബി.സെൽവം ,ജയ്‌സൺ കെ ആന്റണി എസ്.ഡി.അഗസ്റ്റിൻ സിന്ധു ജോസ് .കെ .കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.