തൊടുപുഴ: സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് 2020 ലെ ദാക്ഷായണി വേലായുധൻ അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിയ്ക്കുന്നു. അവർഡ് തുക 1 ലക്ഷം രൂപയും, പ്രശസ്തിപത്രവും ശില്പവുമാണ്. കഴിഞ്ഞ 5 വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കണം. പ്രവർത്തനമേഖല സംബന്ധിച്ച വിവരങ്ങൾ, ചിത്രങ്ങൾ സഹിതമുള്ള റിപ്പോർട്ട് ഫെബ്രുവരി 15 നകം അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ വനിത ശിശുവികസന ആഫീസർ, ഇടുക്കി, വെങ്ങല്ലൂർ.പി.ഒ, തൊടുപുഴ, പിൻ 685608, ഇടുക്കി. കൂടുതൽ വിവരങ്ങൾക്ക് wcd.kerala.gov.in സന്ദർശിക്കുക.