തൊടുപുഴ :നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഭിന്നശേഷിക്കാരുടെ പൊതുയോഗം ഇന്ന് രാവിലെ 11 ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തും. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും യോഗത്തിൽപങ്കെടുത്ത് പദ്ധതി നിർദ്ദേശങ്ങൾ നൽകണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.