 
തൊടുപുഴ: സംസ്ഥാന സർക്കാർ കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന നൈപുണ്യവികസന പരിശീലന പദ്ധതിയായ 'യുവകേരളം' പദ്ധതിക്ക് എച്ച്.ആർ.ഡി.എസ്. ഇന്ത്യയുടെ തൊടുപുഴ ട്രെയിനിംഗ് സെന്ററിൽ തുടക്കമായി. എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ആത്മീയ ഗുരു സ്വാമി ആത്മനമ്പി പ്രോജക്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അയ്യപ്പദാസ്മുഖ്യപ്രഭാഷണം നടത്തി. അജികൃഷ്ണൻ പ്രമുഖ വ്യക്തികളെ ആദരിച്ചു. കെ.എൻ. രഘു,കെ.എസ്. അജി ,ബിജു കൃഷ്ണൻ, വി. യുഗമൂർത്തി, കെ. അരവിന്ദൻ, പ്രെയിസ് പയസ് ,പി. രാജൻ, അഡ്വ. അജന്തകുമാർ ശ്രീലക്ഷ്മി സുദീപ് ,അരുൺ മയ്യനാട്, പാർവ്വതി ആർ. കൈമൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ കലാപരിപാടി അവതരിപ്പിച്ചു.