jci

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴയുടെ നേതൃത്വത്തിൽ ദേശീയ അഖണ്ഡതാദിനം ആചരിച്ചു. ജനങ്ങളിൽ സത്യസന്ധതയും ഉയർന്ന ജീവിത മൂല്യവും പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോട് അനുബന്ധിച്ച് തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ പഴയ മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ ക്യാഷ്യറും സെയിൽസ്മാനും ഇല്ലാതെ ഹോണസ്റ്റി ഷോപ്പ് തുറന്നു. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയതിനു ശേഷം അതിന്റെ വില ക്യാഷ് ബോക്സിൽ സ്വയം നിക്ഷേപിക്കുന്ന രീതിയാണ് അവലംബിച്ചത്. അഖണ്ഡതാദിനത്തിന്റെ ഉദ്ഘാടനം ജെ.സി.ഐ. തൊടുപുഴ പ്രസിഡന്റ് സി.എ. ഫെബിൻ ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. ജെ.സി.ഐ. സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ ആദ്യ വാങ്ങൽ നിർവ്വഹിച്ചു. മുൻ സോൺ പ്രസിഡന്റ് അജ്മൽ സി.എസ്. അഖണ്ഡതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സോൺ വൈസ് പ്രസിഡന്റ് . ജോൺ പി.ഡി., ചാപ്റ്റർ മുൻ തൊടുപുഴ പ്രസിഡന്റ് സ്റ്റീഫൻ ജോസ്, സെക്രട്ടറി . അഖിൽ ചെറിയാൻ, മുൻ ഡയറക്ടർ ഡോ.ഏലിയാസ് തോമസ് എന്നിവർ പ്രസംഗിച്ചു.