ഇടുക്കി :എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ടു കെട്ടിയതുമായ ഓട്ടോറിഷ5, മോട്ടോർ സൈക്കിൾ6, കാർ4, സ്‌കൂട്ടർ7, എന്നിവയും കേസ്സുകളിൽ ഉൾപ്പെട്ട ഓട്ടോറിഷ1, മോട്ടോർ സൈക്കിൾ1, കാർ1, എന്നി വാഹനങ്ങളും ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസിൽ വച്ച് ഫെബ്രുവരി 23 രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും.ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസിൽ ഇടുക്കി ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിൽ നിന്നും അറിയാം. വാഹനങ്ങൾ പീരുമേട് തൊടുപുഴ,ഉടുമ്പൻചോല,ദേവികുളം എന്നി എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും, എക്‌സൈസ് സർക്കിൾ ഓഫീസ് മൂന്നാർ, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04862 222493