കട്ടപ്പന: ഗവൺമെന്റ് ഐ.ടി.ഐയിൽ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി സിവിൽ ട്രേഡിൽ എൻ.റ്റി.സി./ എൻ.എ.സി.യും, 3 വർഷത്തെ പ്രവർത്തിപരിചയവും എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868 272216.