ഇടുക്കി:ദേശീയതലത്തിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെയും സംസ്ഥാനതലത്തിൽ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെയും നേതൃത്വത്തിൽ ദേശീയസംസ്ഥാന വരുമാന നിർണ്ണയത്തിനും അത്യന്താപേക്ഷിതമായ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി വിവിധതരത്തിലുളള സാമ്പത്തിക സാമൂഹിക സർവ്വെകൾ നടത്തിവരുകയാണ്. വിവരശേഖരണത്തിനായി പോകുന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലേയും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലേയും ജീവനക്കാർക്ക് എല്ലാ സഹകരണവും സൗകര്യങ്ങളും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.