
നെടുങ്കണ്ടം: പച്ചടി ശ്രീധരന്റെ 33-ാമത് സ്മരണ ദിനം ആചരിച്ചു. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെയും മലനാട് യൂണിയന്റെയും ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവയോടെ ആചരിച്ചു. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ,യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്,യോഗം ഡയറക്ടർബോർഡ്‌മെമ്പർ കെ.എൻ തങ്കപ്പൻ, മലനാട് യൂണിയൻ മുൻ സെക്രട്ടറികെ. ശശിധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ യൂണിയൻ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ശാഖായോഗംനേതാക്കളും, അനുസ്മരണയോഗത്തിൽ പങ്കെടുത്തു.