പെരിഞ്ചാംകുട്ടി : പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ ഔസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാൾ 13,​14,​15 തിയതികളിൽ നടക്കും. 13 ന് രാവിലെ 7 ന് വി. കുർബാന,​ നൊവേന,​ വൈകുന്നേരം 4.15 ന് തിരുനാൾ കുർബാന,​ 14 ന് രാവിലെ 7 .00 നും 9.00 നും 11.00 നും തിരുനാൾ കുർബാന നടക്കും. 15ന് രാവിലെ 6 ന് ദിവ്യകാരുണ്യ ആരാധന,​ മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന,​ സിമിത്തേരി സന്ദർശനം എന്നിവ നടക്കും.