മുലമറ്റം: മൂന്ന് വയസുള്ള കുട്ടിക്ക് ഉൾപ്പടെ ആറോളം ആളുകൾക്ക് തേനീച്ചയുടെ കുത്തേറ്റു. നിതിൻ കിഴക്കേപറമ്പിൽ, ആൻഡ്രൂസ് ചേനപ്പുര, കുഞ്ഞ് ചെറുവള്ളാത്ത്, റബ്ബർ തൊഴിലാളികളായ തോമസ് ജോയി, ചാക്കോ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി. മൂലമറ്റം സെൻ്റ് ജോർജ് ഫൊറോനാ പള്ളിക്ക് സമീപം തോട്ടിലുള്ള വെള്ള പശമരത്തിലാണ് പെരുന്തേനീച്ച കൂട് കൂട്ടിയിരിക്കുന്നത്. കാക്കയുടേയും മറ്റ് പക്ഷികളുടേയും കുത്തേറ്റ് തേനീച്ചകൾ ചിലയവസരങ്ങളിൽ കൂട്ടത്തോടെ ഇളകുന്നതിനാൽ പ്രദേശവാസികൾ ഏറെ ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. അധികൃതർ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രദേശവാസികൾ പറഞ്ഞു.