കട്ടപ്പന: പിഎസ്‌സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ ജോലികളിൽ തിരുകി കയറ്റുന്നതിനുള്ള തിരക്കിലാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ 'അഴിമതി സർക്കാർ പുറത്തുപോവുക' എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സബ്ട്രഷറിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷതവഹിച്ചു. ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ജെ. ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ രതീഷ് വരകുമല, കെ.ജി. അജേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ജയചന്ദ്രൻ, സെക്രട്ടറി പ്രിയ റെജി, ട്രഷറർ ടി.എം. സുരേഷ്, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.