തൊടുപുഴ: കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി തൊടുപുഴ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഇതേ തുടർന്ന് തകരാർ കണ്ടെത്തി പരിഹരിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനിയർ, കരാറുകാരൻ എന്നിവരെ മുട്ടം പമ്പ് ഹൗസിലേക്ക് പറഞ്ഞയച്ച് പ്രശ്ന സംബന്ധമായ കാര്യങ്ങൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിലയിരുത്തി. ഉപരോധത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, മെമ്പർമാരായ ഷേർളി അഗസ്റ്റിൻ, അരുൺ ചെറിയാൻ, ബിജോയ് ജോൺ, സൗമ്യ സാജബിൻ, ഡോളി രാജു, മേഴ്സി ദേവസ്യ, ജോസ് കടത്തലകുന്നേൽ എന്നിവർ പങ്കെടുത്തു.