കരിമണ്ണൂർ: മുളപ്പുറം- ആനിക്കുഴ റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മാർച്ച് 30 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട യാത്രക്കാർ മുളപ്പുറം തടയണവഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് കരിമണ്ണൂർ നിരത്ത് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.