തൊടുപുഴ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൊടുപുഴയിൽ എത്തിച്ചേരുമ്പോൾ തൊടുപുഴ നിയോജക മണ്ഡലത്തിലെ കർഷക കോൺഗ്രസിന്റെ മുഴുവൻ മണ്ഡലം കമ്മിറ്റികളിൽ നിന്നും പരമാവധി കർഷകരെ പങ്കെടുപ്പിച്ച് യാത്ര വൻ വിജയമാക്കാൻ തീരുമാനിച്ചു. തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റിയിൽ പ്രസിഡന്റ് ടോമി പാലയ്ക്കൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം സി.പി. മാത്യു, ജോൺ നെടിയപാല, കെ.വി. സിദ്ധാർത്ഥൻ, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, റോബിൻ മൈലാടി, അവിരാൻകുട്ടി കല്ലിടുക്കിൽ, ബിജോയ് ജോൺ എന്നിവർ പ്രസംഗിച്ചു.