
തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇളംദേശം പടിഞ്ഞാറയിൽ മാണിക്കുഞ്ഞിന്റെ മകൻ ബോബി മാനുവലാണ് (37) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കലയന്താനി വെട്ടിമറ്റം റോഡിൽ ഷാപ്പിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുള്ളതായാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനാണ്.