ഇടുക്കി: ജില്ലക്ക് പ്രഖ്യാപിച്ച 5000കോടി രൂപയുടെ പാക്കേജ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ അടുത്ത അഞ്ചുവർഷംകൊണ്ട് പാക്കേജ് നടപ്പാക്കാൻ പദ്ധതികൾ തയാറാക്കും എന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുവനാണെന്ന് മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ പ്രസ്താവിച്ചു.
അഞ്ചുവർഷംകൊണ്ട് കാർഷിക വ്യവസായ ടൂറിസം മേഖലകളെ തകർത്ത സർക്കാർ ഇനിയും വാഗ്ദാനങ്ങൾ നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിടരുത്.

ഇടുക്കിയോടൊപ്പം രൂപംകൊണ്ട എല്ലാ ജില്ലകളുടെയും ആസ്ഥാനം ഇന്ന് വലിയ പട്ടണങ്ങളായി മാറികഴ്ഞ്ഞു. ജില്ലാ ആസ്ഥാന വികസനത്തിന്‌വേണ്ടി ചെറുവിരൽപോലും അനക്കാൻ തയാറാക്കാത്തവർ ഗുരുതരമായ വീഴ്ച്ചയാണ് ഇകാര്യത്തിൽ കാണിച്ചത്. 5 വർഷം അധികാരത്തിൽ ഇരുന്നപ്പോൾ ജില്ലയെയും ജനങ്ങളെയും മറന്നവർക്ക് ജില്ലയുടെ സമഗ്രവികസനത്തെക്കുറിച്ചു പറയാൻ പോലും അവകാശം ഇല്ല.

യു ഡി എഫ് അധികാരത്തിൽ വന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ജില്ലാ ആസ്ഥാനമായി ചെറുതോണിയെ മറ്റുവാനുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.