ഇടുക്കി: ഇടുക്കി നെഹ്രു യുവ കേന്ദ്ര ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ നാഷണൽ വാട്ടർ മിഷന്റെ ഭാഗമായി നടത്തുന്ന 'ക്യാച്ച് ദി റെയിൻ ' കാമ്പയിനിന്റെ ഭാഗമാണിത്. 'വരൾച്ചയും മഴക്കാല ജലസംഭരണവും ;നമുക്ക് എന്ത് ചെയ്യാം' എന്ന വിഷയത്തിൽ മലയാളത്തിൽ ആണ് ഉപന്യാസം തയ്യാറാക്കേണ്ടത്. മഴവെള്ള സംഭരണ സംരക്ഷണത്തിനായി ജില്ലയിൽ പ്രാവർത്തികമാക്കാൻ പറ്റുന്ന പദ്ധതികൾ, വരൾച്ചയും കുടിവെള്ളക്ഷാമവും ജില്ലയിൽ വർധിച്ചുവരുന്നതിനുള്ള കാരണങ്ങൾ, പരിഹാര മാർഗങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാകണം ഉപന്യാസം.15 പേജിൽ കവിയരുത്. പ്രായപരിധിയില്ല .ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും പ്രശസ്തിപത്രവും നൽകും.എഴുതിത്തയ്യാറാക്കിയ ഉപന്യാസം നേരിട്ടോ തപാലായോ നെഹ്രു യുവകേന്ദ്രയുടെ ജില്ലാ ഓഫീസിൽ 20നകം സമർപ്പിക്കണം.ഫോൺ :04862 222670 ,9447865065 .