തൊടുപുഴ: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനം 12,​13 തിയതികളിൽ കമ്പിളികണ്ടത്ത് നടത്തും.12 ന് രാവിലെ 11 ന് രചനാ മത്സരങ്ങളുടെ ഉദ്ഘാടനം ജോസ് കോനാട്ട് നിർവ്വഹിക്കും. പ്രതിനിധി സമ്മേളനം സാഹിത്യകാരി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ കലാപരിപാടികൾ.13 ന് രാവിലെ 10. 30 ന് സാസ്ക്കാരിക സമ്മേളനം ചാലി പാല നിർവ്വഹിക്കും.സംസ്ഥാന പ്രസിഡന്റ് മാത്യു കമ്പിളികണ്ടം അദ്ധ്യക്ഷത വഹിക്കും.കലാ,​കാർഷിക,​ബിസിനസ്,​സാമൂഹ്യ രംഗങ്ങളിലെ പ്രമുഖ പ്രതിഭകളെ റോഷി അഗസ്റ്റ്യൻ എം എൽ എ ആഗരിക്കും.നന്മ വോയിസിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പും വിവിധ തലങ്ങളിലുളള അവാർഡ് വിതരണം അടിമാലി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പനും ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷും പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മൽക്കയും മത്സരരചനാ വിജയികൾക്കുളള സമ്മാനങ്ങളുടെ വിതരണം സഹകരണ ബാങ്ക് പ്രസിഡന്റ് എം എൻ വിജയനും കുട്ടികൾക്കുളള പുരസ്ക്കാരങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജിയും വാദ്യോപകരണങ്ങളുടെ വിതരണം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മേരി ജോർജും നിർവ്വഹിക്കും.