തൊടുപുഴ: ദില്ലയിൽ കർഷകരുടെ നേതൃത്വത്തിൽ നടത്തി വരുന്ന പോരാട്ടത്തിന് ജനാധിപത്യ കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. തൊടുപുഴയിൽ കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിൽ 63-ാം ദിന സമരം സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കർഷകപ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ ജനറൽ സെക്രട്ടറി
എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. ജനാധിപത്യകേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി. ജോസ് കണ്ണംകുളം, യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ സാഗർ, സെക്രട്ടറിയേറ്റ് അംഗം ജോസ് നെല്ലിക്കുന്നേൽ, ഐക്യദാർഢ്യസമിതി കൺവീനർമാരായ ജെയിംസ് കോലനി, കെ.എം. സാബു, കവി സുകുമാർ അരിക്കുഴ, ടി.ജെ. പീറ്റർ, സെബാസ്റ്റ്യൻ എബ്രാഹം, ജോസ് നാക്കുഴിക്കാട്ട്, ഇസഹാക്ക് ടി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.