തൊടുപുഴ: പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായത്തിൽ വിൽപ്പന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊളിലാളി മരണപ്പെട്ടാലോ പിരിഞ്ഞ് പോയാലോ ആശ്രിതരെ നിയമിക്കേണ്ടതില്ലെന്ന ക്ഷേമനിധി ബോർഡിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണമെന്ന് കേരള സ്റ്റേറ്റ് മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി പി ജോയി ആവശ്യപ്പെട്ടു.
വിൽപ്പന തൊഴിലിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന തൊഴിലാളി അപകടത്തിൽ മരണപ്പെട്ടാലും 60 വയസ് കഴിഞ്ഞ് പിരിയുന്നതിന് മുൻപോ സ്വന്തം മകനെയോ മരുമക്കളെയോ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുംക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യുന്നതിനും ഉണ്ടായിരുന്ന തീരുമാനമാണ് ബോർഡ് ഒഴിവാക്കിയത്. ഇത്തരം തീരുമാനത്തിന്റെ ഫലമായി പല കുടുംബങ്ങളും പെരുവഴിയിലായിരിക്കുകയാണ്. കള്ള് ഷാപ്പ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെഅഭ്യർത്ഥന പ്രകാരം എടുത്ത തൊഴിലാളി വിരുദ്ധ നിലപാടിൽ
വലിയ സംശയങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം
ചെയ്യുമെന്നും പി പി ജോയി പറഞ്ഞു.