
ഇടുക്കി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പതിമൂന്നിന് ജില്ലയിലെത്തുമ്പോൾ അഞ്ച് കേന്ദ്രങ്ങളിലും നൂറ്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി സ്വീകരണം നൽകുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിച്ച പിണറായി സർക്കാരിനെതിരെയുള്ള കുറ്റപത്രവുമായിട്ടാണ് ഐശ്വര്യ കേരളയാത്ര കടന്നുവരുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. യാത്രക്ക് നൽകുന്ന വരവേൽപ്പിന്റെ ഒരുക്കങ്ങൾ വിലയിരിത്തുവാൻ ഇടുക്കി ഡി.സി.സി ഓഫീസിൽ വിളിച്ചുച്ചേർത്ത കെ.എസ്.യു ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ ജില്ലാ ഭാരവാഹികളായ സോയിമോൻ സണ്ണി, ജിതിൻ തോമസ്, സി.എസ് വിഷ്ണുദേവ്, ടോണി എബ്രഹാം, ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.