കുമളി: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 28 കിലോ കഞ്ചാവുമായി ഒരാളെ കമ്പം പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം ഉലകത്തേവർ തെരുവിൽ വൈരമുത്തുവാണ് (31) അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വൈരമുത്തു എത്തിയത്. കമ്പം സി.ഐ. ശിലൈമണി, എസ്.ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തു.