ഇടുക്കി: മാറുന്ന സാഹചര്യത്തിൽ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്കായി ജില്ലാതല ശില്പശാല ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കില, ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഏകദിന ശില്പശാല രാവിലെ 9.30 ന് ആരംഭിക്കും. എം ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടന പ്രഭാഷണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണവും ന്യൂമാൻ കോളേജ് സാമ്പത്തിക വിഭാഗം മുൻ മേധാവി ഡോ. കെ. ജെ കുര്യൻ ആശംസയും പറയും. തുടർന്ന് ജില്ലാ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ആസുത്രണ ബോർഡംഗം ഡോ. കെ. എൻ ഹരിലാൽ, ഇടുക്കിയുടെ സുസ്ഥിര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തിൽ കളമേശരി സെന്റ പോൾസ് കോളേജ് സാമ്പത്തിക വിഭാഗം അസി. പ്രൊസർ ഡോ. ജസ്റ്റിൻ ജോർജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷൻ സി.ഇ.ഒ മദൻ മോഹൻ കെ. ബി എന്നിവർ ക്ലാസുകൾ നയിക്കും. തുടർന്ന നടക്കുന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മോഡറേറ്റർ ആയിരിക്കും.