തൊടുപുഴ: മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈലക്കൊമ്പ് ഓലേടത്തിൽ ആഷ്‌ലിയെയാണ് (32) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് 10, 8, 5 വയസ് വീതം പ്രായമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഇവർ മൂലമറ്റം സ്വദേശിയായ കാമുകനൊപ്പം പോയത്. ഇവരുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് തൊടുപുഴ സി.ഐ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് ജെ.ജെ ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.