അഞ്ച് കേന്ദ്രങ്ങളിൽ സ്വീകരണം

തിരഞ്ഞെടുപ്പിന് കാഹളം മുഴക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് മലനാട്ടിൽ ആവേശകരമായ വരവേൽപ്പ് ലഭിക്കും. എട്ട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര ഇടുക്കിയിലെത്തുന്നത്. പി.ജെ. ജോസ്ഥ് എം..എൽ.എ, യു.ഡി..എഫ് കൺവീനർ എം.എം.ഹസൻ, ജാഥ കോ.ഓർഡിനേറ്റർ വി.ഡി .സതിശൻ എം.എൽ.എ, എം.കെ.മുനിർ എം. എൽ. എ , എം.കെ.പ്രേമചന്ദ്രൻ എം.പി, അനുബ് ജേക്കബ്ബ് എം.എൽ.എ, സി.പി.ജോൺ, ജീ.ദേവരാജൻ, അഡ്വ. ജോൺജോൺ, ഷാഫി പറമ്പിൽ എം.എൽ.എ, ലതിക സുഭാഷ്, ജോണിനെല്ലൂർ, കെ.എസ്.സനൽകുമാർ തുടങ്ങിയവർ അംഗങ്ങളായ ജാഥ 13ന് രാവിലെ 10ന് അടിമാലിയിൽ ഗംഭീര വരവേലൽപ്പ് നൽകും.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , ഡിൻകുര്യക്കോസ് എം.പി, കെ..പി.എ മജീദ്, അബ്ദുൾ റഹമാൻ രണ്ടത്താണി എന്നിവർ വവിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വരുടെ സൗഹൃത സദസോടെയണ് ജില്ലയിലെ പര്യടനം ആരംഭിക്കുന്നത് .പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവുമായി ആശയ വിനിമയം നടത്തും. 12ന് നെടുങ്കണ്ടത്തും 2ന് കട്ടപ്പന, 4ന് ഏലപ്പറ എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വൈകിട്ട് 6ന് തൊടുപുഴയിൽ ജാഥ സമാപിക്കും. യാത്രയുടെ പ്രചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭ പ്രദേശങ്ങളിലും, വിളമ്പര ജാഥകളും യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലികളും സംഘടിപ്പിച്ചിരുന്നു. പര്യടനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് യു.ഡി..എഫ് ജില്ലാ നേതൃത്വം നിവേദനം നൽകുമെന്ന് ജില്ലാ ചെയർമാൻ അഡ്വ.. എസ്.അശോകൻ പറഞ്ഞു. പൂട്ടികിടക്കുന്ന തേയില തോട്ടങ്ങൾ തുറക്കണം,തൊഴിലാളികൾക്ക് രണ്ട് മുറികളുള്ള വാസയോഗ്യമായ പാർപ്പിടങ്ങൾ ലഭ്യമാക്കുകയും മിനിമം കൂലി പരിഷ്ക്കരിക്കുകയും ചെയ്യണം. റബ്ബറിന് 250 രൂപയും, കുരുമുളകിന് 750രൂപയും തറവില നിശ്ചയിക്കണം.. അക്ഷേപകരമല്ലാത്ത കടമുറികൾക്ക് പട്ടയം ലഭ്യമാക്കുകയും, ആദിവാസികളുടെ കൈവശരേഖക്ക് പകരം പട്ടയം നൽകണം. കാലാവധി കഴിഞ്ഞ കുത്തക പാട്ട ഭൂമിക്ക് പട്ടയം നൽകണം.. ചെറുകിട ക്ഷീരോല്പാദകരേയും, ചെറുകിട റബ്ബർ തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികളെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. കാരുണ്യ പദ്ധതി പുനരാരംഭിക്കുകയും എല്ലാ ആശുപത്രികളിലും ചികിത്സലഭ്യമാക്കുകയും വേണം.ഇടുക്കി മെഡിക്കൽ കോളേജിൻെറ് പ്രവർത്തനം കാര്യക്ഷമമാക്കുകയും പഠനം പുനരരംഭിക്കുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുമെന്ന് അഡ്വ.എസ്. അശോകൻ പറഞ്ഞു.