തൊടുപുഴ : ജൂനിയർ റെഡ് ക്രോസ് തൊടുപഴ ഉപജില്ല ഏകദിന സെമിനാർ ഓൺലൈനായി നടത്തി. കുട്ടികൾ അതാത് സ്‌കൂളുകളിൽ എത്തിയാണ് ഓൺലൈൻ വഴി സെമിനാറിൽ പങ്കെടുത്തത്. റെഡ്‌ക്രോസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം പി. എസ്. ഭോഗീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ബാർ കൗൺസിൽ അംഗം അഡ്വ. സിസ്റ്റർ ജോസിയ ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി. ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ പി. എൻ. സന്തോഷ്, തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ റോംസി ജോർജ്ജ്, തൊടുപുഴ ഉപജില്ല കോ-ഓർഡിനേറ്റർ ജ്യോതി പി. നായർ എന്നിവർ പ്രസംഗിച്ചു. ബാലനീതിയും ബാലാവകാശവും എന്ന വിഷയത്തിൽ അഡ്വ. സിസ്റ്റർ ജോസിയയും ജീവതം തന്നെ ലഹരി എന്ന വിഷയത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.