ചെറുതോണി: ഉപ്പുതോട് സെന്റ്‌ജോസഫ്‌സ് ദേവാലയത്തിലെ തിരുനാൾ ഇന്ന് ആരംഭിച്ച് 14 ന് സമാപിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് അറിയിച്ചു. ഇന്ന് രാവിലെ 6.45 ന് ദിവ്യബലി, സെമിത്തേരിയിൽ പ്രത്യേക പ്രാർത്ഥന, 9.30ന് കൊവിഡ് രോഗശാന്തിക്കായി വിശുദ്ധ സെബസ്റ്റ്യാനോസിന്റെ രൂപ പ്രദക്ഷിണം, 13 ന് രാവിലെ 8.30ന് കൊടിയേറ്റ്, ദിവ്യബലി ഫാ. ജോസഫ് വള്ളിയാംതടം, തിരുനാൾ സന്ദേശം ഫാ.തോമസ് കുളമായ്ക്കൽ, 10.ന് പള്ളി ചുറ്റി പ്രദക്ഷിണം. 4 ന് നൊവേന, ദിവ്യബലി, ഫാ. സനൽ കാര്യമറ്റം, തിരുനാൾ സന്ദേശം ഫാ.ജോസി പുതുപ്പറമ്പിൽ, 5.30ന് പള്ളി ചുറ്റി പ്രദക്ഷിണം, 14ന് രാവിലെ 7.30ന് ദിവ്യബലി സന്ദേശം ഫാ. ബിന്റോ മമ്പള്ളിക്കുന്നേൽ, 10.30ന് ദിവ്യബലി സന്ദേശം ഫാ. ജോസഫ് തൊട്ടിയിൽ, പള്ളിചുറ്റി പ്രദക്ഷിണം. 3.30ന് ആഘോഷമായ ദിവ്യബലി, സന്ദേശം ഫാ. ലിബിൻ മണ്ണുക്കുളം, 5 ന് വിശുദ്ധ യൗസേപ്പിതാവിന്റെ രൂപ പ്രദക്ഷിണം.