തൊടുപുഴ: ഗ്യാസ് ഗോഡൗണിന് സമീപത്തെ പുരയിടത്തിന് തീപിടിച്ച് നാലേക്കറോളം കത്തി നശിച്ചു. ഇന്നലെ രാവിലെ 11.20ന് തൊടുപുഴയ്ക്ക് സമീപം പുഴുക്കാക്കുളത്ത് നടുക്കുഴിയിൽ ബിനായിയുടെ നാലേക്കറോളം സ്ഥലത്തെ പുൽമേടുകളാണ് കത്തി നശിച്ചത്. ഗ്യാസ് ഗോഡൗണിനായി പണി കഴിപ്പിച്ച കെട്ടിടത്തിന് സമീപമായിരുന്നു തീപിടിത്തമെന്നതിനാൽ ആശങ്ക പടർത്തി. എന്നാൽ ഗോഡൗണിൽ സിലിണ്ടറുകൾ ഒന്നും സൂക്ഷിച്ചിരുന്നില്ല. തൊടുപുഴ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അലിയാരിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.