ചെറുതോണി:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി .ചെറുതോണി ടൗണിൽ നടന്ന പ്രകടനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. .
യു ഡി എഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ചെയർമാൻ റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കൻമാരായ എം ഡി അർജുനൻ, സി വി തോമസ്, വിൻസന്റ് വള്ളാടി, കെ ഗോപി, ടോമി കൊച്ചു കുടി, ആൻസി തോമസ്, ശിവൻ ചക്കരവേലിൽ, എൻ ജെ ജോസ്, രമേഷ് പൊന്നാട്ട്, ജെറിൻ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.